
Hosted by Manorama Online · ML

ജോലിയിൽ നിന്നു വിരമിച്ചവരുടെയെല്ലാം വായ്ത്താരി ഒരേ രീതിയിലാണ്: നമ്മൾ നേരത്തേ ജനിച്ചത് നന്നായി! ഡോക്ടറോ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ സോഫ്റ്റ്‌വെയർ ഡവലപ്പറോ... സകലർക്കും ഇതേ പറയാനുള്ളു. എഐ വന്നിങ്ങു മറിയുമ്പോൾ പഴയ കഴിവുകൾ ആർക്കും വേണ്ടാതാവുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Artificial Intelligence is reshaping industries at an unprecedented pace, raising concerns about the future of jobs and professional skills. From doctors and engineers to chartered accountants and software developers, many wonder whether traditional expertise will remain valuable in the AI era. In this episode of the Bulls Eye Podcast, Malayala Manorama Business Editor P. Kishore examines how AI is transforming careers, disrupting job markets, and redefining the skills needed to succeed in the future workplace.See omnystudio.com/listener for privacy information.

അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു തോന്നുമെങ്കിലും സ്വാതന്ത്ര്യം കിട്ടിയ ശേഷം വന്ന സർവ ബജറ്റുകളെക്കുറിച്ചും ഇതേ മാതിരി പ്രതികരണം വന്നിട്ടുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do opposition parties often describe budgets as favoring the rich and neglecting the poor? Is this merely political rhetoric, or does it reflect economic reality? In this episode of Bulls Eye, Malayala Manorama Business Editor P. Kishore examines the history of budget criticisms in India, explores how budgets impact different sections of society, and analyzes whether the claim that "the rich get richer and the poor get poorer" stands the test of time.See omnystudio.com/listener for privacy information.

സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. What happens to a local economy when political change triggers a surge in movement, demand, and spending? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explains how the government transition has created a hotel boom in Thiruvananthapuram, with demand spreading from luxury hotels to budget stays and nearby destinations. Discover how economists describe this phenomenon as the multiplier effect and what it reveals about economic activity, tourism, and business opportunities.See omnystudio.com/listener for privacy information.

ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Post-retirement depression has now become common among those who have retired from jobs. There are reportedly many such people in our country. What if activity programs and counseling for them were turned into a business? Listen to the details on the Bulls Eye podcast. Presented by Malayalam Manorama Business Editor P. KishoreSee omnystudio.com/listener for privacy information.

പരവതാനി, ഹോം ഡെകോർ, ഫാൻസി ഫർണിച്ചർ, ഫൈവ്സ്റ്റാർ... മനുഷ്യന് അത്യാവശ്യമില്ലാത്ത ഇത്തരം ഓരോന്നിനും മുതൽമുടക്ക് അവിടത്തെ പണമൊഴുക്ക് നോക്കി വേണം. ഇല്ലെങ്കിൽ നിക്ഷേപകന്റെ നിണമൊഴുകും. പല കാരണങ്ങളാൽ മണി ഫ്ലോ കുറയുമ്പോഴാണ് ചില നഗരങ്ങൾ ബിസിനസിൽ അധോഗതിയിലാകുന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do some cities suddenly lose their business charm and economic momentum? In this episode of Bulls Eye, Malayalam Manorama Business Editor P. Kishore explains how reduced cash flow impacts luxury and lifestyle businesses such as home décor, premium furniture, and hospitality sectors. A sharp analysis of investment risks, market trends, and the hidden signals behind business decline.See omnystudio.com/listener for privacy information.

നഗരത്തിൽ ചായത്തട്ട് നടത്തുന്ന ചെറുപ്പക്കാരനാണ്. എത്ര വരവുണ്ടെന്ന് ആർക്കും പിടിയില്ല. ഗ്ലാമറില്ല, സമൂഹത്തിൽ ഉന്നതപദവിയില്ല. പക്ഷേ, ഇതൊക്കെ ഉണ്ടെന്നു ഭാവിച്ച് അവിടെ ചായ കുടിക്കാനെത്തുന്നവർക്കു കിട്ടുന്നതിന്റെ പതിന്മടങ്ങ് ചായത്തട്ടിലൂടെ അയാൾ ഉണ്ടാക്കുന്നുണ്ട്. ലോകമാകെ ഇതൊരു പുതയി സംഭവവികാസമാകുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. This episode explores the emerging trend of small-scale entrepreneurs, like tea stall owners, who leverage perception and smart positioning to significantly boost their income. Despite lacking traditional markers of success, they create value through branding and customer psychology. The podcast breaks down how such unconventional business models are gaining traction globally.See omnystudio.com/listener for privacy information.

ഹെലിപാഡ് ഇല്ലാതെന്തു ജീവിതം? ഒരു റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ ഏതോ സ്ഥിരം പ്രശ്നക്കാരൻ ഉന്നയിച്ച ആവശ്യമാണ് ഹെലിപാഡ്. പെട്ടെന്ന് ആർക്കെങ്കിലും നെഞ്ച് വേദന വന്നാൽ, തീപിടിത്തം ഉണ്ടായാൽ വേഗം ആശുപത്രിയിൽ എത്തിക്കാൻ ഫ്ലാറ്റ് കെട്ടിടത്തിനു മുകളിൽ ഹെലിപാഡ് വേണം! ആ നേരത്ത് ഹെലികോപ്ടർ എവിടെ നിന്നു കിട്ടുമെന്നു മാത്രം ആരും ചോദിച്ചില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. In this episode of Bull’s Eye, Malayalam Manorama Business Editor P. Kishore takes a humorous yet thought-provoking look at the growing obsession with luxury living and impractical demands in apartment communities. From the bizarre request for a helipad atop a residential flat to the larger question of urban aspirations versus reality, the episode explores how convenience, status, and common sense often collide in modern city life.See omnystudio.com/listener for privacy information.

ഭക്ഷണം പാഴ്സൽ വരുത്താൻ ആപ്പുകളും അതു വീട്ടിലിരുന്നു കഴിക്കലും ശീലമായതോടെ റസ്റ്ററന്റുകളിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്താണത്രെ ഈ ശീലം വ്യാപകമായത്. പാഴ്സലിന് പഴയ കാലത്തു പറഞ്ഞിരുന്ന ‘പകർച്ച’ എന്ന മലയാളം വാക്കു പോലും അന്യം നിന്നു. ഇപ്പോഴിതാ പാഴ്സൽ തീറ്റ നാട്ടുകാരെ ശീലിപ്പിച്ച ആപ്പുകൾ തന്നെ നേരെ തിരിച്ച് റസ്റ്ററന്റുകളിലേക്ക് ആളെ കയറ്റാൻ വേറെ ആപ്പുകൾ ഇറക്കിയിരിക്കുന്നു! വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. In this episode of Bull’s Eye Podcast, Manorama Business Editor P. Kishore explores how food delivery apps changed dining habits, making ordering food at home more common than visiting restaurants. Interestingly, the same apps that popularized home delivery are now introducing new platforms and offers to bring customers back to restaurants and dine-in experiences. This episode takes a closer look at how the food business is adapting to changing consumer behavior and what it means for restaurants in the post-pandemic era.See omnystudio.com/listener for privacy information.

ജിസിസി എന്നാൽ ഇത്രയും കാലം ഗൾഫ് സഹകരണ കൗൺസിൽ ആയിരുന്നു. കാലം മാറുമ്പോൾ പേരും അർഥവുമൊക്കെ മാറും. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ജിസിസി! ഇന്ത്യക്കാർക്കു മൂളയുണ്ടെന്നു മനസ്സിലാക്കി വിദേശ ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ വന്ന് ഗവേഷണവും സേവനവും തുടങ്ങിയപ്പോഴാണീ പേരു മാറ്റം. ഇന്ത്യൻ കമ്പനി ഇതേ പണി ചെയ്താൽ ജിസിസി ആവുകേല. കേരളം ഉൾപ്പെടെ ഇന്ത്യൻ ഐടി വളർച്ചയിലെ വമ്പൻ മൈൽക്കുറ്റി ആകുന്നു ജിസിസി. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ What is GCC, and why is it becoming a buzzword in India’s tech ecosystem? In this episode, P. Kishore explains the shift in meaning from Gulf Cooperation Council to Global Capability Centers, and how multinational companies are leveraging Indian talent to drive innovation. The podcast explores the role of GCCs as a key milestone in India’s IT growth story, with insights relevant to Kerala’s evolving tech landscape.See omnystudio.com/listener for privacy information.

ട്രെയിൻ യാത്രയ്ക്കിടെ പത്ര–പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന വിഐപിയെ അപരിചിതനായ സഹയാത്രികൻ ചെന്നു പരിചയപ്പെട്ടു കുശലം പറഞ്ഞ് കൊച്ചു വർത്തമാനങ്ങളിലേക്കു കടന്നു. യാത്രയിലെ ബോറടി മാറ്റാനുള്ള വെടിവട്ടമാണു ലക്ഷ്യം. അഞ്ച് മിനിറ്റ് സഹിച്ച ശേഷം വിഐപി പറഞ്ഞു: ‘‘ഞാൻ ട്രെയിൻ യാത്രാ സമയം മുഴുവൻ വായനയിലായിരിക്കും. അതിനാൽ സംസാരിക്കാൻ താൽപര്യമില്ല.’’ വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. From a time when train journeys were filled with quiet reading, to today’s digital age where the world streams directly into our ears, this episode explores the evolution of how we consume content. It examines the rapid rise of audiobooks, news podcasts, and micro content, and how these shifts have pushed traditional radio news to the margins. The episode also delves into the larger transformation within the media industry and how AI is revolutionizing audio content creation, reshaping listening habits and trends. Presented on the Bulls Eye Podcast by Malayala Manorama Business Editor P. Kishore.See omnystudio.com/listener for privacy information.