
Hosted by Julius Manuel · ML

1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ, വിശ്വാസവഞ്ചന, സ്വർണ്ണത്തോടുള്ള മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹം എന്നിവ ചേർന്ന ചരിത്രത്തിലെ ഏറ്റവും നാടകീയമായ സാഹസിക യാത്രകളിലൊന്നാണ് ഇത്.—————-ഈ വീഡിയോയുമായി ബന്ധമുള്ള സിനിമകൾ റഫറൻസ് ബുക്കുകൾ അഗിരെയുടെ കത്ത് Book ഫ്രാൻസിസ്ക്കോ ഒറിയാനയുടെ ആദ്യ ആമസോൺ യാത്ര.Part 1https://youtu.be/-959F3WJiaQ?si=Skmv9dmGTy3OG0XgPart 2https://youtu.be/3vFyjT2fyJM?si=ZZ4Dm6uFlUetrrzcPart 3https://youtu.be/SEUnYt0ilYo?si=nLebb_YZirRoUOaqPart 4https://youtu.be/4FfVs-TGFHs?si=YejB4PPZjHYghBmYPart 5https://youtu.be/9MQJhNvNQhs?si=5uZNx0P9Z1_rCLrpPart 6https://youtu.be/yApWe5z_Tu8?si=QZlNC_NioppE9wFH

ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ വീഡിയോ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശസ്ത പര്യവേഷകൻ റോബർട്ട് പിയറി ഗ്രീൻലാൻഡിന്റെ ഭൂപടത്തിൽ വരച്ച 'പിയറി ചാനൽ' എന്ന ഒരു സാങ്കൽപ്പിക വര, പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ തലവേദനയായി മാറിയതെങ്ങനെയെന്ന് നാം പരിശോധിക്കുന്നു.

ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭൂമിയിലെ സകല മരങ്ങളെയും ഒരേപോലെ 'ഡിപ്രഷനിൽ' ആക്കിക്കൊണ്ട് അവിടെ എന്താണ് സംഭവിച്ചത്? കാനഡയിലെയും അലാസ്കയിലെയും പാറകളിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ പുറത്തുവന്നത് മനുഷ്യചരിത്രത്തെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്.ഈ വീഡിയോയിൽ:1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും.2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും.3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച.4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്.ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം!

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അലക്സാണ്ട്രിയ ലൈബ്രറി നിർമ്മിച്ച ടോളമി രണ്ടാമന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒരു കാലഘട്ടത്തിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം.

ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, കലാവിമർശകരെ കളിയാക്കിയ പോൾ ജോർദൻ സ്മിത്ത് എന്നിവരുടെ അതിശയിപ്പിക്കുന്ന കഥകളാണ് ഈ വീഡിയോയിൽ.

Expedition of Paul Du Chaillu!

Adventure Journey: Paul Du Chaillu

ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!

Unknown Gabon 1 | Paul Du Chaillu