Hosted by Julius Manuel · ML

കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !

സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.• റെമസ് 6000 (REMUS 6000): 300 വർഷങ്ങൾക്ക് ശേഷം സാൻ ഹോസെയെ കണ്ടെത്തിയ അത്ഭുത റോബോട്ട്.• അവകാശ തർക്കങ്ങൾ: കൊളംബിയയും, സ്പെയിനും, അമേരിക്കൻ കമ്പനിയും (SSA), ഖാറ ഖാറ ഗോത്രവർഗ്ഗക്കാരും തമ്മിലുള്ള നിയമയുദ്ധം.The Mystery Challenge:തെക്കേ അമേരിക്കയിലെ കൊടും കാടുകളിൽ നിന്നും സാൻ ഹോസെയിലേക്ക് കയറ്റിയ സ്വർണത്തിനും വെള്ളിക്കും ഇടയിൽ ചൈനീസ് പോർസലൈൻ കപ്പ് എങ്ങിനെ വന്നു? ഉത്തരം അറിയാമെങ്കിൽ താഴെ കമന്റ് ചെയ്യൂ!

ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു.എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.

ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ പാർക്കിന്റെ അവിശ്വസനീയമായ അതിജീവന കഥകൾ.--------------------Videography Dark Breed Pvt Ltd

കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക് യാത്ര തുടങ്ങാം.

Children's Blizzard hit the U.S. plains states on January 12, 1888. The blizzard came unexpectedly on a relatively warm day, and many people were caught unaware, including children in one-room schoolhouses. What made the storm so deadly was the timing (during work and school hours), the suddenness of the storm, and the brief spell of warmer weather that preceded it. In addition, the very strong wind fields behind the cold front and the powdery nature of the snow reduced visibilities on the open plains to zero. People ventured from the safety of their homes to do chores, go to town, attend school, or simply enjoy the relative warmth of the day. As a result, thousands of people—including many schoolchildren—got caught in the blizzard.